നീര്‍ജ് മാധവിന്റെ ‘ക’ ഒരുങ്ങുന്നു..

യുവതാരങ്ങളില്‍ ശ്രദ്ധേയനായ നീരജ് മാധവ് നായകനാകുന്ന ‘ക’ എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് വെച്ച് തുടങ്ങി.

നവാഗതനായ രജീഷ് ലാല്‍ വംശ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാണം പിക്‌സീറോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീജിത്ത് എസ്. പിള്ളയാണ്. പുതുമുഖം അപര്‍ണയാണ് ചിത്രത്തിലെ നായിക.

‘ക’ എന്ന പേര് തന്നെയാണ് ചിത്രത്തിന്റെ കൗതുകം.

ഛായാഗ്രഹണം ആര്‍ ആര്‍ വിഷ്ണു, എഡിറ്റിങ്ങ് ഷമീര്‍ മുഹമ്മദ്, ജെയ്ക്ക്‌സ് ബിജോയ് സംഗീതം നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെ പൂജയും കഴിഞ്ഞ ദിവസം നടന്നു. ഇതിന്റെ ചിത്രങ്ങള്‍ മാധവ് തന്റെ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.