മമ്മൂക്കയ്ക്ക് ഫോട്ടോഗ്രാഫി ഒരു ക്രേസ് ആണ്

മമ്മൂട്ടിയുടെ ഫോട്ടോഗ്രാഫിയോടുള്ള ഇഷ്ടം പങ്കുവെയ്ക്കുന്ന ചിത്രങ്ങളുമായി നടന്‍ മനോജ് കെ ജയന്‍. മമ്മൂക്കയ്ക്ക് ഫോട്ടോഗ്രാഫി ഒരു ക്രേസ് ആണ്. പല തവണ അദ്ദേഹത്തിന്റെ ക്യാമറയ്ക്ക് മുന്നില്‍ ഞാന്‍ പെട്ടിട്ടുണ്ട്. അത് വലിയ സന്തോഷവും ഭാഗ്യവുമാണെന്ന് താരം കുറിച്ചു. ദുബായിയില്‍ അമ്മയുടെ റിഹേഴ്‌സലിന്റെ ഇടയില്‍ ഫോട്ടോഗ്രാഫര്‍ ജെ.പിയുടെ ക്യാമറയില്‍ മമ്മുക്കയുടെ ക്ലിക്ക് ആണ് താരം പങ്കുവെച്ചത്. മനോജ് കെ.ജയന്റെ കൂടെ, ശ്വേതയും ,മണിയന്‍പിള്ള രാജുവേട്ടനുമുള്ള സന്തോഷ നിമിഷങ്ങളെന്ന് പറഞ്ഞാണ് മമ്മൂട്ടി ക്ലിക്ക് ചെയ്യുന്ന ചിത്രങ്ങള്‍ സഹിതം ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. സ്റ്റേജ് ഷോയ്ക്കിടെ ഫോട്ടോഗ്രാഫറുടെ ക്യാമറ കയ്യിലെടുത്ത് മനോജിന്റെയും മണിയൻപിള്ള രാജുവിന്റെയും ശ്വേതാ മേനോന്റെയും ചിത്രങ്ങൾ പകർത്തുകയാണ് മമ്മുക്ക. ചുരുങ്ങിയ വാചകങ്ങൾ കൊണ്ട് ആ സന്ദർഭം എന്താണെന്നും മനോജ് കെ ജയൻ വിവരിക്കുന്നുണ്ട്.  പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ.


Good morning  മമ്മൂക്കയ്ക്ക് Photography ഒരു Craze ആണ്. പല തവണ അദ്ദേഹത്തിൻ്റെ ക്യാമറയ്ക്ക് മുന്നിൽ ഞാൻ പെട്ടിട്ടുണ്ട് അത് വലിയ സന്തോഷമാണ്,ഭാഗ്യമാണ് കാരണം,എന്നെന്നും സൂക്ഷിച്ചു വയ്ക്കാവുന്നതായിരിക്കും അത്. Dubai ൽ അമ്മ showയുടെ Rehersal ൻ്റെ ഇടയിൽ photographer JP യുടെ ക്യാമറയിൽ മമ്മുക്കയുടെ click. കൂടെ, ശ്വേതയും, മണിയൻപിള്ള രാജുവേട്ടനും’ Happy moments.

മലയാളത്തിന്റെ അഭിമാന താരമായ മമ്മൂട്ടിയുടെ കാറുകളോടും കൂളിം​ഗ് ​ഗ്ലാസുകളോടും പുതുപുത്തന്‍ ടെക്‌നോളജിയോടുമുള്ള ക്രേസ് എന്നും വളരെ കൗതുകത്തോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്. ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന കാര്യത്തിലും പ്രത്യേക പരിഗണനയാണ് മമ്മൂട്ടി നല്‍കുന്നത്. ഇവയിൽ മാത്രമല്ല ഫോട്ടോഗ്രഫിയിലും അങ്ങേയറ്റത്തെ താല്‍പര്യമുണ്ട് മമ്മൂട്ടിക്ക്. ലോക് ഡൗണ്‍ സമയത്ത് താന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമ്മൂട്ടി എത്തിയിരുന്നു.