തലമുറമാറ്റം എന്നത് പാര്‍ട്ടി എടുത്ത ധീരമായ തീരുമാനം;ആഷിക് അബു

തലമുറമാറ്റം എന്നത് പാര്‍ട്ടി എടുത്ത ധീരമായ തീരുമാനമാണെന്ന് സംവിധായകന്‍ ആഷിക് അബു.മന്ത്രിസ്ഥാനമെന്നത് ഒരു രാഷ്ട്രീയ നയപരിപാടിയുടെ അടിസ്ഥാനത്തില്‍ ഒരു ബഹുജനപാര്‍ട്ടി, ഒരു വ്യക്തിയെ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വമാണെന്നും,സ്ഥാനമൊഴിയുന്നവരും, ആ സ്ഥാനങ്ങളിലേക്ക് പകരം വരുന്നവരും ഒരുപോലെ ജനങ്ങളോട് പറയുന്ന കാഴ്ചയാണ് ഈ ദിവസങ്ങളില്‍ കാണുന്നത്. സന്തോഷം തോന്നി. അഭിവാദ്യങ്ങള്‍. തലമുറമാറ്റം എന്നത് പാര്‍ട്ടി എടുത്ത ധീരമായ, പുരോഗമനപരമായ തീരുമാനമാണ്.’നവകേരളം’ എന്ന പാര്‍ട്ടിയുടെ ദീര്‍ഘകാല പദ്ധതിക്ക് ചെറുതല്ലാത്ത വേഗം ഈ തീരുമാനംകൊണ്ട് കൈവരിക്കാന്‍ സാധിക്കും.ടീച്ചര്‍ക്കും, മണിയാശാനും, സഖാവ് ഐസക്കിനും, സഖാവ് സുധാകരനും ഉള്‍പ്പെടെ കഴിഞ്ഞ മന്ത്രിസഭയില്‍ പ്രവര്‍ത്തിച്ച എല്ലാ സഖാക്കള്‍ക്കും അഭിവാദ്യങ്ങള്‍ ,പുതിയ ടീമിനെ നയിക്കുന്ന സഖാവ് പിണറായി വിജയന് ആശംസകള്‍ എന്നാണ് ആഷിക് അബു പറഞ്ഞത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം,

മന്ത്രിസ്ഥാനമെന്നത് ഒരു രാഷ്ട്രീയ നയപരിപാടിയുടെ അടിസ്ഥാനത്തില്‍ ഒരു ബഹുജനപാര്‍ട്ടി, ഒരു വ്യക്തിയെ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വമാണെന്ന്. സ്ഥാനമൊഴിയുന്നവരും, ആ സ്ഥാനങ്ങളിലേക്ക് പകരം വരുന്നവരും ഒരുപോലെ ജനങ്ങളോട് പറയുന്ന കാഴ്ചയാണ് ഈ ദിവസങ്ങളില്‍ കാണുന്നത്. സന്തോഷം തോന്നി. അഭിവാദ്യങ്ങള്‍. തലമുറമാറ്റം എന്നത് പാര്‍ട്ടി എടുത്ത ധീരമായ, പുരോഗമനപരമായ തീരുമാനമാണ്.’നവകേരളം’ എന്ന പാര്‍ട്ടിയുടെ ദീര്‍ഘകാല പദ്ധതിക്ക് ചെറുതല്ലാത്ത വേഗം ഈ തീരുമാനംകൊണ്ട് കൈവരിക്കാന്‍ സാധിക്കും. കഴിഞ്ഞ സര്‍ക്കാരിനെ നയിച്ചവര്‍ ഇനി പാര്‍ട്ടിയെ നയിക്കും. പുതിയ ടീമിന് കരുത്തേകുന്ന പാര്‍ട്ടിയുടെ സംവിധാനമായി ഇവരെല്ലാവരും ഇവിടെത്തന്നെയുണ്ടാകും. ജനങ്ങള്‍ക്കിടയില്‍.
ടീച്ചര്‍ക്കും, മണിയാശാനും, സഖാവ് ഐസക്കിനും, സഖാവ് സുധാകരനും ഉള്‍പ്പെടെ കഴിഞ്ഞ മന്ത്രിസഭയില്‍ പ്രവര്‍ത്തിച്ച എല്ലാ സഖാക്കള്‍ക്കും അഭിവാദ്യങ്ങള്‍.
പി രാജീവിനും, എം ബി രാജേഷിനും, കെ എന്‍ ബാലഗോപാലിനും,
വീണ ജോര്‍ജിനും ഗോവിന്ദന്‍മാഷിനും മുഹമ്മദ് റിയാസിനും സജി ചെറിയാനും പ്രൊഫ ബിന്ദുവിനും ചിഞ്ചുറാണിക്കും മറ്റെല്ലാ പുതിയ മന്ത്രിമാര്‍ക്കും ആശംസകള്‍
പുതിയ ടീമിനെ നയിക്കുന്ന സഖാവ് പിണറായി വിജയന് ആശംസകള്‍
അഭിവാദ്യങ്ങള്‍. വിയോജിപ്പുകളെ ഉള്‍ക്കൊണ്ട് കൂടുതല്‍ കരുത്തോടെ മുന്നോട്ട് സഖാക്കളേ.
ലാല്‍സലാം
ആഷിഖ് അബു

കെ.കെ ശൈലജ ടീച്ചറെ മന്ത്രിയാക്കാത്തതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കനക്കുമ്പോള്‍ ചലച്ചിത്ര രംഗത്തുള്ളവരും ചര്‍ച്ചയില്‍ സജീവമാകുന്നു.തെറ്റായി പോയ തീരുമാനം, കാലം മറുപടി പറയുമെന്നാണ് സംവിധായകന്‍ ബോബന്‍ സാമുവല്‍ പ്രതികരിച്ചത്. ബോബന്‍ സാമുവലിനെ കൂടാതെ റിമ കല്ലിങ്കല്‍ ഉള്‍പ്പെടെയുള്ളവരും പ്രതിഷേധവുമായി സജീവമായി. പെണ്ണിനെന്താ കുഴപ്പം എന്നാണ് റിമ ചോദിച്ചത്. ഗംഭീര റെക്കോര്‍ഡ് വിജയവും 5 വര്‍ഷത്തെ ലോകോത്തര സേവനവും നിങ്ങള്‍ക്ക് സിപിഐ (എം) ല്‍ ഇടം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍, എന്ത് ചെയ്യാനാകും?. റിമ കുറിച്ചു. കെ കെ ശൈലജ ടീച്ചര്‍ ഈ ജനവിധി നിങ്ങള്‍ക്കായി തന്നതാണ്. നിങ്ങളുടെ കഠിനാധ്വാനത്താല്‍ ഈ പാര്‍ട്ടിയുടെ മനുഷ്യമുഖമായതിനാല്‍ തന്ന വിധി.എന്നാണ് റിമ എഴുതിയത്.