‘മുഫാസയും സിംബയും’; ദുൽഖറിന് പിറന്നാളാശംസ നേർന്ന് മമ്മൂട്ടി കമ്പനി പങ്കുവെച്ച ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

','

' ); } ?>

മലയാളികളുടെ പ്രിയനടൻ ദുൽഖർ സൽമാൻ ഇന്ന് 43-ാം ജന്മദിനം ആഘോഷിക്കുകയാണ്. സുഹൃത്തുക്കളും സിനിമാ ലോകത്തെ പ്രമുഖരും ആരാധകരും ഉൾപ്പെടെ നിരവധിയാളുകളാണ് സോഷ്യൽ മീഡിയയിലൂടെ താരത്തിന് ആശംസകൾ അറിയിക്കുന്നത്. അതിനിടയിൽ, ദുൽഖറിന് പിറന്നാളാശംസകൾ നേർന്നുകൊണ്ട് മമ്മൂട്ടി കമ്പനി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ നെറ്റിസൺസിന്റെ മനം കവരുന്നത്.

പിതാവും പ്രിയ നടനുമായ മമ്മൂട്ടിക്കൊപ്പമുള്ള ദുൽഖറിന്റെ മനോഹരമായ ഒരു ചിത്രമാണ് മമ്മൂട്ടി കമ്പനി പുറത്തുവിട്ടിരിക്കുന്നത്. ‘കുഞ്ഞിക്ക’ എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന ദുൽഖറിന്റെ ഈ പിറന്നാൾ ചിത്രം നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തരംഗമായി മാറിയത്. ആരാധകരും സിനിമാ പ്രേമികളും ചിത്രം ഏറ്റെടുത്തതോടെ ആശംസകളുടെ പ്രവാഹമാണ് പോസ്റ്റിന് താഴെ എത്തുന്നത്.

“ഹാപ്പി ബർത്ത് ഡേ ദുൽഖർ സൽമാൻ. അർഥവത്തായ കഥകളും, മറക്കാനാവാത്ത കഥാപാത്രങ്ങളും, നിങ്ങളുടെ ശ്രദ്ധേയമായ യാത്രയിലെ പുതിയ നാഴികക്കല്ലുകളും നിറഞ്ഞ മറ്റൊരു വർഷം ആശംസിക്കുന്നു. സിനിമയോടുള്ള നിങ്ങളുടെ അഭിനിവേശവും മികച്ചിതാനായുള്ള നിരന്തരമായ പരിശ്രമവും എല്ലായിടത്തുമുള്ള പ്രേക്ഷകരെ പ്രചോദിപ്പിക്കുന്നത് തുടരും.

തുടർന്നുള്ള വർഷങ്ങളിലും നിങ്ങൾക്ക് സന്തോഷവും നല്ല ആരോ​ഗ്യവും മികച്ച വിജയങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു”. – എന്നാണ് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി കമ്പനി കുറിച്ചിരിക്കുന്നത്.

‘ദ് ലയൺ കിങ്’ എന്ന ചിത്രത്തിലെ മുഫാസയെയും സിംബയെയും ഓർമപ്പെടുത്തി കൊണ്ടാണ് പലരുടെയും കമന്റ്. ‘പപ്പയുടെ സ്വന്തം അപ്പൂസ് വേറെ എന്തു പറയാനാ’ എന്നും ചിലർ കുറിച്ചിട്ടുണ്ട്. അതോടൊപ്പം ‘ഡിക്യുവിന്റെ ഷർട്ട് കൊള്ളാമെന്നും’ ചിലർ കുറിച്ചിട്ടുണ്ട്.

‘ഐ ആം ​ഗെയിം’ ആണ് ദുൽഖറിന്റേതായി റിലീസിനൊരുങ്ങുന്ന മലയാള ചിത്രം. അതുകൂടാതെ മറ്റു ഭാഷകളിലും ദുൽഖറിന്റെ നിരവധി സിനിമകൾ ലൈൻ അപ്പിലുണ്ട്. ‘ശ്രീ ശ്രീ’, ‘ആകാശം ലോ ഒക താര’ തുടങ്ങിയ ചിത്രങ്ങളും ദുൽഖറിന്റേതായി ഒരുങ്ങുന്നുണ്ട്.