
ബോളിവുഡ് താരം മൃണാല്‍ ഠാക്കൂറും ഇന്ത്യന്‍ ക്രിക്കറ്റ് താരം യശസ്വി ജയ്‌സ്വാളും പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. മുംബൈ ബാന്ദ്ര വെസ്റ്റിലെ ഒരു കഫേയില്‍ നിന്നുള്ള വിഡിയോ വൈറലായതിന് പിന്നാലെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന കിംവദന്തികള്‍ പരന്നത്. കഫേയ്ക്ക് അകത്തുനിന്ന് മൃണാല്‍ ചിലരോട് സംസാരിക്കുന്നതും, വാതില്‍ തുറന്ന് പുറത്തേക്ക് വരുന്ന യശസ്വി കാറില്‍ കയറി പോകുന്നതുമാണ് വിഡിയോയിലുള്ളത്. ഇരുവരും ഒരുമിച്ചിരിക്കുന്നതോ, ഒന്നിച്ച് വരുന്നതോ പോകുന്നതോ വിഡിയോയില്‍ കാണാന്‍ സാധിക്കുന്നില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ശക്തമാണ്.
എന്നാല്‍ പ്രചരിക്കുന്ന ഗോസിപ്പുകളോട് മൃണാല്‍ ഠാക്കൂറോ യശസ്വി ജയ്‌സ്വാളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ടെലിവിഷനില്‍ നിന്ന് സിനിമയിലെത്തി ‘സീതാരാമം’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെയും പ്രിയങ്കരിയായി മാറിയ താരമാണ് മൃണാല്‍. ഇന്ത്യന്‍ ടീമിലെയും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെയും മിന്നും ഓപ്പണറായ യശസ്വി ജയ്‌സ്വാള്‍ അടുത്തിടെ അഫ്ഗാനിസ്ഥാനെതിരായ പോരാട്ടത്തില്‍ സെഞ്ചുറി നേടി മികച്ച ഫോമിലുമാണ്. Mansoor Ali Khan Pataudi-Sharmila Tagore കൂട്ടുകെട്ട് മുതല്‍ Virat Kohli-Anushka Sharma, KL Rahul-Athiya Shetty എന്നിവരിലൂടെ നീളുന്ന ബോളിവുഡ്-ക്രിക്കറ്റ് പ്രണയകഥകളുടെ നിരയിലേക്ക് പുതിയൊരു ജോഡി കൂടി എത്തുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.