മാമാങ്കത്തിലെ ‘മൂക്കുത്തി’ ട്രെന്‍ഡിംഗില്‍

','

' ); } ?>

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലെ ആദ്യ ഗാനം ‘മൂക്കുത്തി’ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് എം. ജയചന്ദ്രനാണ് ഈണം നല്‍കിയിരിക്കുന്നത്. ശ്രേയാ ഘോഷാലാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനം യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം നേടിയിരിക്കുകയാണ്

മലയാളത്തില്‍ ഇതേവരെ നിര്‍മ്മിച്ചിട്ടുളള ഏറ്റവും ചിലവേറിയ സിനിമയാണ് മാമാങ്കം. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്ച്യുതന്‍, പ്രാചി തെഹ്ലാന്‍, അനു സിതാര, കനിഹ, ഇനിയ തുടങ്ങി വന്‍ താരനിരയുണ്ട്.

എം.പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് കാവ്യാ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പളളിയാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. കണ്ണൂര്‍, ഒറ്റപ്പാലം, കൊച്ചി, എറണാകുളം, വാഗമണ്‍ എന്നീ സ്ഥലങ്ങളിലാണ് ചിത്രീകരണം നടന്നിട്ടുളളത്. ചിത്രം നവംബര്‍ 21 ന് തിയേറ്ററുകളിലെത്തും.