തനാജിയില്‍ അജയ് ദേവ്ഗണും സെയ്ഫ് അലി ഖാനും നേര്‍ക്കുനേര്‍..

അജയ് ദേവ്ഗണ്‍, സെയ്ഫ് അലി ഖാന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ സിനിമയാണ് തനാജി: ദ് അണ്‍സംഗ് വാരിയര്‍. ഇരുവരുടെയും പോരാളികളുടെ വേഷത്തിലുള്ള ആദ്യ പോസ്റ്ററാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. അജയ് ദേവ്ഗണ്‍ തന്നെയാണ് പോസ്റ്റര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്. വാളിനേക്കാള്‍ മൂര്‍ച്ചയേറിയ മനസ്സ് എന്ന ടാഗ് ലൈനോടെയാണ് അജയ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.

മറാഠി പോരാളിയായ സുബേദര്‍ തനാജി മലുസാരെയായാണ് അജയ് ദേവ്ഗണ്‍ അഭിനയിക്കുന്നത്. കാജോളാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ഓം റാവത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്ത വര്‍ഷം ജനുവരി 10നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.