എം പദ്മകുമാര്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ് ‘മാമാങ്കം’. ചിത്രത്തിലെ മനോഹരമായ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘പീലിത്തിരുമുടി’ എന്ന് ആരംഭിക്കുന്ന ഗാനത്തില്‍ സ്ത്രീ വേഷത്തിലാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഗാനം യൂട്യൂബ് ട്രെന്‍ഡിംഗിലും ഇടം നേടിയിരിക്കുകയാണ്.
യേശുദാസ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം ഒരുക്കിയത് എം ജയചന്ദ്രനാണ്. ചിത്രം ഇതിനോടകം തന്നെ നൂറുകോടി ക്ലബിലും ഇടംപിടിച്ചു കഴിഞ്ഞു.
മമ്മൂട്ടിയ്ക്ക് പുറമെ മാസ്റ്റര്‍ അച്യുതന്, ഉണ്ണി മുകുന്ദന്, കനിഹ, അനു സിത്താര, സുരേഷ് കൃഷ്ണ, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, പ്രാചി തെഹ്ളാന്‍, കവിയൂര്‍ പൊന്നമ്മ, മണിക്കുട്ടന്, ഇനിയ, മണികണ്ഠന് ആചാരി തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. കാവ്യാ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിച്ചത്.