മാല്‍ക്കം ഇനി നയന്‍താരയ്‌ക്കൊപ്പം

','

' ); } ?>

നെറ്റ്ഫ്‌ളിക്ക്‌സിന്റെ ഇന്ത്യന്‍ സീരിസായ സേക്രഡ് ഗെയിംസിലെ മാല്‍ക്കം എന്ന കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ലൂക്ക് കെന്നിയായിരുന്നു മാല്‍ക്കത്തെ അവതരിപ്പിച്ചത്. നോട്ടം കൊണ്ടു പോലും ഭീതി പടര്‍ത്തുന്ന മാല്‍ക്കത്തെ ലൂക്ക് ഗംഭീരമാക്കിയിരുന്നു.

ഇപ്പോഴിതാ ലൂക്കിനെ തേടി തമിഴ് സിനിമയും എത്തിയിരിക്കുകയാണ്. നയന്‍താര നായികയാവുന്ന ചിത്രത്തില്‍ ലൂക്കും എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഘ്‌നേശ് ശിവന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയായിരിക്കും ലൂക്ക് തമിഴിലെത്തുക. മിലിന്ദ് റാവുയായിരിക്കും ചിത്രം സംവിധാനം ചെയ്യുക.

പേരിടാത്ത ചിത്രത്തില്‍ നയന്‍താരയായിരിക്കും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. നേരത്തെ തന്നെ ഇമൈകള്‍ നൊടികള്‍, ഐറ, കൊലയുതിര്‍ കാലം തുടങ്ങിയ ഹൊറര്‍ ചിത്രങ്ങളിലൂടെ നയന്‍താര ഏറെ പ്രശംസ നേടിയിരുന്നു. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത് ലവ് ആക്ഷന്‍ ഡ്രാമയാണ് നയന്‍ താര അഭിനയിച്ച ഏറ്റവും പുതിയ ചിത്രം.