സിനിമ ടിക്കറ്റ് നിരക്ക് വര്‍ധിക്കില്ല, ഹൈക്കോടതിയുടെ സ്‌റ്റേ

സിനിമ ടിക്കറ്റുകളില്‍ ജിഎസ്ടിക്ക് പുറമേ വിനോദ നികുതി കൂടി ചുമത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. വിനോദ നികുതി ചുമത്താനുള്ള അധികാരം സര്‍ക്കാരിനല്ല തദ്ദേശ സ്ഥാപനങ്ങള്‍ക്കാണെന്ന വാദം അംഗീകരിച്ചാണ് ഉത്തരവിന് താല്‍ക്കാലിക സ്‌റ്റേ നല്‍കിയിരിക്കുന്നത്.

സെപ്റ്റംബര്‍ ഒന്നു മുതല്‍ സിനിമ ടിക്കറ്റുകളില്‍ വിനോദ നികുതി കൂടി ഉള്‍പ്പെടുത്താനായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. 100 രൂപയില്‍ താഴെയുള്ള ടിക്കറ്റുകള്‍ക്ക് അഞ്ചു ശതമാനവും 100 രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് 8.5 ശതമാനം വിനോദ നികുതിയും ചുമത്താനായിരുന്നു തീരുമാനം. നിലവില്‍ 18 ശതമാനം ജിഎസ്ടിയാണ് ടിക്കറ്റുകള്‍ക്ക് ഈടാക്കുന്നത്.