അവനെ കൊണ്ടൊന്നും പറ്റൂല സാറെ ‘മാലിക്’ ട്രെയിലര്‍ കാണാം

ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രം മാലിക്കിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഫഹദിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം മെയ് 13ന് തീയറ്ററുകളിലെത്തും.

പൊളിറ്റിക്കല്‍ ത്രില്ലറായ ചിത്രത്തില്‍ സുലൈമാന്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. തീരദേശ ജനതയുടെ നായകനായ സുലൈമാന്റെയും, അയാളുടെ തുറയുടെയും കഥയാണ് ചിത്രം പറയുന്നത്. 20 വയസ് മുതല്‍ 57 വയസ്സ് വരെയുള്ള സുലൈമാനെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഫഹദിനൊപ്പം നിമിഷ സജയന്‍, ഇന്ദ്രന്‍സ്,ദിലീഷ് പോത്തന്‍,വിനയ് ഫോര്‍ട്ട് എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.1മിനിറ്റും 45 സെക്കന്റുമാണ് ട്രെയിലറിന്റെ ദൈര്‍ഘ്യം.മികച്ച പ്രേക്ഷക പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.‌

മഹേഷ് നാരായാണന്‍ ആണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും, എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നത് .ജോജു ജോര്‍ജ്, മാലാ പാര്‍വ്വതി, സലീം കുമാര്‍, ദിവ്യ പ്രഭ, ശരത്ത് കുമാര്‍, സുധി കോപ്പ, ജലജ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. സാനു വര്‍ഗ്ഗീസാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സുഷിന്‍ ശ്യാം സംഗീത സംവിധാനം . ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിച്ചത്.