‘വണ്‍ ‘ ലിറിക്കല്‍ വീഡിയോ

മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി അഭിനയിക്കുന്ന ചിത്രം വണ്ണിലെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി.ജനമനസിന്‍ എന്ന് തുടങ്ങുന്ന ഗാനത്തില്‍ വരികള്‍ റഫീഖ് അഹമ്മദിന്റേതാണ്.സംഗീതം ഗോപി സുന്ദര്‍. ശങ്കര്‍ മഹാദേവനാണ് ഗാനം ആലപിച്ചിരിക്കുന്നത്.ചിത്രം നാളെ തീയറ്ററുകളിലെത്തും.വണ്‍ ട്രെയിലര്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്.

ചിത്രം ഒരു മികച്ച പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണ്.മമ്മൂട്ടി ആദ്യമായി മുഖ്യമന്ത്രി വേഷത്തില്‍ എത്തുന്ന മലയാളം ചിത്രമാണ് വണ്‍.സന്തോഷ് വിശ്വനാഥാണ് ചിത്രത്തിന്റെ സംവിധായകൻ.

ചിത്രത്തിന്റെ തിരക്കഥ ബോബി സഞ്ജയ്യാണ് നിര്‍വഹിച്ചത്. കടക്കല്‍ ചന്ദ്രന്‍ എന്നാണ് ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. മുരളി ഗോപി, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഗോപി സുന്ദര്‍ സംഗീത സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം വൈദി സോമസുന്ദരമാണ് നിര്‍വ്വഹിച്ചത്.