നിവിന്‍ പോളിയുടെ പേഴ്സണല്‍ മേക്കപ്പ്മാന്‍ ഷാബു പുല്‍പ്പള്ളി അന്തരിച്ചു

','

' ); } ?>

നടന്‍ നിവിന്‍ പോളിയുടെ പേഴ്സണല്‍ മേക്കപ്പ്മാന്‍ ഷാബു പുല്‍പ്പള്ളി അന്തരിച്ചു.37 വയസ്സായിരുന്നു.
ക്രിസ്മസ് സ്റ്റാര്‍ തൂക്കാന്‍ മരത്തില്‍ കയറിയപ്പോള്‍ വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

എട്ടുവര്‍ഷമായി നിവിന്‍ പോളിയുടെ പേഴ്സണല്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. മേക്കപ്പ്മാന്‍ ഷാജി പുല്‍പ്പള്ളി സഹോദരനാണ്. ഷാബു പുല്‍പ്പള്ളി ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ പ്രിയങ്കരനായിരുന്നു. ഷാബുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിരവധി സിനിമാ താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.