ഈ പൂച്ചയെ വെള്ളിത്തിരയിൽ കാണാം…മ്യാവൂ……

സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മ്യാവൂ എന്നു പേരിട്ടു. ദുബായില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ സലിംകുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം മൂന്നു കുട്ടികളും ഒരു പൂച്ചയും അഭിനയിക്കുന്നു. സൗബിന്‍ ഷാഹിറും മംമ്ത മോഹന്‍ദാസും ആദ്യമായാണ് നായകി നായകന്‍മാരാകുന്നത്. അറബിക്കഥ, ഡയമണ്ട് നെക് ലെയ് സ് , വിക്രമാദിത്യന്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം ലാല്‍ജോസിനുവേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ എഴുതുന്ന ചിത്രമാണ് മ്യാവൂ. ലാല്‍ ജോസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വിവരം അറിയിച്ചത്.

നമ്മുടെ സിനിമക്ക് പേരിട്ടു : ‘മ്യാവു’
പുതുവര്‍ഷത്തില്‍ തീയേറ്ററുകള്‍ വീണ്ടും തുറക്കുമെന്ന ഉറച്ച വിശ്വാസത്തില്‍ പറയട്ടെ.ഈ പൂച്ചയെ വെള്ളിത്തിരയില്‍ കാണാം എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ല നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ ബാബു നിര്‍വഹിക്കുന്നു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീതം നല്‍കുന്നത്.