കൊച്ചിയില്‍ യുവനടിയെ അപമാനിച്ചവരുടെ ദൃശ്യങ്ങള്‍

കൊച്ചി ലുലു മാളില്‍ യുവനടിയെ അപമാനിച്ച യുവാക്കളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്. മെട്രോ സ്‌റ്റേഷനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. ഇവര്‍ ലുലു മാളിലേക്ക് എത്തിയത് മെട്രോ റെയില്‍ വഴിയാണ്. സംഭവശേഷവും ഇവര്‍ മെട്രോയില്‍ തന്നെ സൗത്ത് സ്‌റ്റേഷനിലേക്ക് പോയി. ഇതിന്റെ ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്.

രണ്ടു പേര്‍ക്കും പ്രായം 25 വയസില്‍ താഴെയാണെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ എറണാകുളം ജില്ലയ്ക്ക് പുറത്തുള്ളവരാണെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. രണ്ടു യുവാക്കളാണ് യുവനടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.