ശോഭനയുടെ മനോഹര നൃത്തചുവടുകളുമായി ‘മുത്തുന്നെ കണ്ണുകളില്‍’…ഗാനം കാണാം

തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു. മുത്തുന്നെ കണ്ണുകളില്‍…എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. അല്‍ഫോണ്‍സ് ജോസഫ് ആണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യനാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഉര്‍വശി, കെ പി എ സി ലളിത, മേജര്‍ രവി, ലാലു അലക്‌സ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. മുകേഷ് മുരളീധരന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.