‘മധുരരാജ’യെ കളിയാക്കിയ പ്രേക്ഷകന് മാസ്സ് നല്‍കിയ മറുപടിയുമായി സംവിധായകന്‍..

ഏറെ ആവേശത്തോടെ മെഗാതാരം മമ്മൂട്ടിയുടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘മധുരരാജ’. മമ്മൂട്ടി തന്നെ നായകവേഷത്തിലെത്തിയ പോക്കിരിരാജ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി എത്തുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് അവസാന ഘട്ടത്തിലാണ്. സംവിധായകന്‍ വൈശാഖന്‍ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വിശേഷങ്ങള്‍ സംവിധായകനും മറ്റ് അണിയറ പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത് ചര്‍ച്ചയാകാറുണ്ട്. അത്തരമൊരു ചിത്രത്തിന് താഴെ ചിത്രം എട്ടു നിലയില്‍ പൊട്ടുമെന്ന് വിമര്‍ശിച്ച വ്യക്തിയ്ക്ക് സംവിധായകന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ മമ്മൂട്ടിയുടെയും മധുരരാജയുടെയും ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്

‘മധുരരാജ’ എട്ടു നിലയില്‍ പൊട്ടുമെന്നായിരുന്നു വിമര്‍ശകന്റെ കമന്റ്. ‘ചേട്ടന്‍ ഇവിടെയൊക്കെ തന്നെ കാണുമല്ലോ, അല്ലേ…’ എന്നായിരുന്നു വൈശാഖിന്റെ മാസ് കമന്റ്. സമ്വിധായകന്റെ മറുപടി ഏറ്റെടുത്ത് നിരവധി പേര്‍ ഇപ്പോള്‍ അദ്ദേഹത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.

സംവിധായകന്റെ പേജില്‍ നല്‍കിയ മറുപടി…