പ്രണയ ദിന ആഘോഷങ്ങള്‍ക്ക് സണ്ണിയെത്തില്ല.. നിരാശരായി ആരാധകര്‍..

കൊച്ചി: പ്രണയദിനത്തോടനുബന്ധിച്ച് സിയോണ്‍ ക്രിയേഷന്‍സ് കൊച്ചിയില്‍ സംഘടിപ്പിക്കുന്ന വാലന്റൈന്‍സ് ഡേ നൈറ്റില്‍ നിന്നും സണ്ണി ലിയോണ്‍ പിന്മാറി. ഇന്ന് വൈകീട്ട് അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കേണ്ടിയിരുന്ന പരിപാടിയില്‍ നിന്ന് പിന്മാറുന്നുവെന്ന് താരം ട്വീറ്ററിലൂടെയാണ് അറിയിച്ചത്. പരിപാടിയുടെ പ്രൊമോട്ടര്‍മാര്‍ നല്കിയ വാഗ്ദാനം പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സണ്ണി ഒഴിവായത്. അതേസമയം ആരാധകരെ കാണാന്‍ ആകാംഷയുണ്ടെന്നും മാര്‍ച്ച് 2ന് കൊച്ചിയില്‍ നടക്കുന്ന അവാര്‍ഡ് നിശയില്‍ പങ്കെടുക്കാന്‍ എത്തുമെന്നും താരം അറിയിച്ചിട്ടുണ്ട്. സണ്ണി തന്റെ ട്വിറ്ററിലുടെ പങ്കുവെച്ച ട്വീറ്റ്..