അരങ്ങേറ്റം ഗംഭീരമാക്കി മക്കള്‍ സെല്‍വന്‍,’മാര്‍ക്കോണി മത്തായി’യുടെ ട്രെയ്‌ലര്‍ കാണാം..

ജയറാമും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം മാര്‍ക്കോണി മത്തായിയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. പരസ്യചിത്രങ്ങളുടെ സംവിധാനത്തിലൂടെ ശ്രദ്ധേയനായ സനില്‍ കളത്തിലാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ആത്മിയ ചിത്രത്തില്‍ നായിക കഥാപാത്രമായെത്തുന്നു.

മല്ലിക സുകുമാരന്‍, ജോയ് മാത്യു, അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, സിദ്ധാര്‍ത്ഥ് ശിവ, സുധീര്‍ കരമന, കലാഭവന്‍ പ്രജോദ് നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. റേഡിയോ ഗാനങ്ങള്‍ കേട്ട് പാട്ടിനെ പ്രണയിച്ച സെക്യൂരിറ്റി മാര്‍ക്കോണിയുടെ കഥയാണ് മാര്‍ക്കോണി മത്തായി. സത്യം സിനിമാസിന്റെ ബാനറില്‍ എ.ജി പ്രേമചന്ദ്രനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജൂലൈ 11നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.