താരാട്ടുപാട്ടുമായി സിതാര…മാലാഖ

ഓഗസ്റ്റ് എന്ന ആല്‍ബത്തിനു ശേഷം അന്‍സാര്‍ സംഗീതം ചെയ്യുന്ന രണ്ടാമത്തെ ആല്‍ബമാണ് ‘മാലാഖ’. കുഞ്ഞാറ്റേ വാവേ…എന്ന് തുടങ്ങുന്ന ഗാനം യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയുള്ള താരാട്ട് പാട്ടാണെന്ന് സിതാര ഫേസ്ബുക്കിലൂടെ അറിയിച്ചു. ഇതിന്റെ വരികള്‍ ഷാഫി മുഹമ്മദാണ് ഒരുക്കിയിട്ടുള്ളത്.