ആക്ഷന്‍ സൂപ്പര്‍സ്റ്റാറിന്റെ 250ാം ചിത്രം മുളകുപാടം നിര്‍മ്മിക്കും

ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയുടെ 250ാമത്തെ ചിത്രം മുളകുപാടം നിര്‍മ്മിക്കുമെന്ന് അറിയിച്ചു. മാത്യൂസ് തോമസ് പ്ലാമൂട്ടില്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം കുടുംബങ്ങള്‍ക്കും പൊതു പ്രേക്ഷകര്‍ക്കും ഒരു വലിയ വിരുന്നായിരിക്കുമെന്ന് ടോമിച്ചന്‍ മുളകുപാടം അറിയിച്ചു. മുളകുപാടം ഫിലിംസ് എന്ന ബാനറില്‍ ഒരുക്കുന്ന ചിത്രത്തില്‍ വിസ്മയിപ്പിക്കുന്ന അഭിനേതാക്കളും അണിയറപ്രവര്‍ത്തകരുമുണ്ടാകുമെന്നും അദ്ദേഹം പറയുന്നു.