ആഘോഷത്തിമിര്‍പ്പോടെ സ്റ്റീഫന്‍ നെടുമ്പള്ളിയെ വരവേറ്റ് ആരാധകര്‍…

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം സംവിധായക വേഷം അണിഞ്ഞ നടന്‍ പൃിഥ്വിരാജിനും മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനും ഗംഭീര സ്വീകരണം നല്‍കി ആരാധകര്‍ക്കിടയില്‍ ‘ലൂസിഫര്‍’ എന്ന ചിത്രത്തിന് വന്‍ വരവേല്‍പ്പ്. ചിത്രത്തിന് പലയിടത്തായി സംഘടിപ്പിച്ച ഫാന്‍ ഷോകളില്‍ ആരാധകര്‍ വന്ന് നിറയുകയായിരുന്നു. തിയേറ്റര്‍ റെസ്‌പോണ്‍സിനെക്കുറിച്ച് ചിത്രത്തിന്റെ ആദ്യ പകുതിയില്‍ തന്നെ മികച്ച അഭിപ്രായങ്ങള്‍ ലഭിച്ചതോടെ ആഘോഷങ്ങള്‍ ഒന്ന് കൂടി കൊഴുത്തു. കോഴിക്കോട് ക്രൗണ്‍ തിയേറ്ററില്‍ നിന്നുമുള്ള പ്രതികരണം കാണാം..