ലൂസിഫറില്‍ അതിഥിവേഷവുമായി സംവിധായകന്‍ പൃഥ്വിയും..

ലൂസിഫര്‍ എന്ന ചിത്രത്തിനായി കാത്തിരിക്കുന്നവര്‍ക്ക് ഒരു ഒന്നാന്തരം സര്‍പ്പ്രൈസുമായാണ് അണിയറപ്പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനാനും നടനുമായ പൃഥ്വി രാജിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ഇന്ന് തങ്ങളുടെ ഒഫീഷ്യല്‍ പേജിലൂടെ പുറത്ത് വിട്ടിരിക്കുകയാണ് ഇവര്‍. ഒരു ഹൈ ടെക് മോഷ്ടാവിന്റെ വേഷത്തില്‍ സയ്യദ് മസൂദ് എന്ന കഥാപാത്രമായാണ് പൃഥ്വി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

നേരത്തെ ചിത്രത്തിലെ എല്ലാ പ്രധാന കഥാപാത്രങ്ങളെയും ഉള്‍ക്കൊള്ളിച്ച് 26 ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത് വിട്ടിരുന്നു. എന്നാല്‍ അതോടെ വേഷങ്ങളവസാനിച്ചു എന്ന് കരുതിയ ആരാധകര്‍ക്ക് ഒരു സര്‍പ്പ്രെസായി ത്തന്നെ മാറിയിരിക്കുകയാണ് ഈ പോസ്റ്റര്‍. പൃിഥ്വി പൂര്‍ണമായും സംവിധായക വേഷത്തില്‍ തന്നെ ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തുന്നതിനേക്കുറിച്ച് ഇതു വരെ ഒന്നും വെളിപ്പെടുത്തിയിരുന്നില്ല.

പോസ്റ്റര്‍ കാണാം..