പ്രശ്‌സത നിര്‍മ്മാതാവ് ഷെഫീര്‍ സേട്ട് അന്തരിച്ചു

പ്രശസ്ത നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷെഫീര്‍ സേട്ട് (44) അന്തരിച്ചു. ഇന്ന് വെളുപ്പിന് 2 മണിക്ക് കൊടുങ്ങല്ലൂര്‍ മോഡേണ്‍ ഹോസ്പിറ്റലില്‍ വെച്ചു ഹൃദയാഘാതം മൂലമായിരുന്നു മരണം സംഭവിച്ചത്. ഖബറടക്കം ഇന്ന് വൈകിട്ട് 4.30 ന് കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദില്‍ വെച്ച് നടക്കും. ഭാര്യ : ഐഷ മക്കള്‍ : ദിയ ഖുര്‍ബാന്‍, ദയാന്‍ ഖുര്‍ബാന്‍

ഇപ്പോള്‍ ചിത്രീകരണം നടന്നു വരുന്ന ജോഷി സംവിധാനം ചെയ്യുന്ന ‘പൊറിഞ്ചു മറിയം ജോസ്, പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കം എന്നീ ചിത്രങ്ങളില്‍ പ്രൊഡക്ഷന്‍ കണ്ട്രോളറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ‘മേരാ നാം ഷാജി’ ഉള്‍പ്പടെ എട്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ‘ആത്മകഥ’,’ചാപ്റ്റര്‍സ്’, ‘ഒന്നും മിണ്ടാതെ’ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവായിരുന്നു.

കഴിഞ്ഞ ഇരുപതു വര്‍ഷത്തോളമായി സിനിമാ നിര്‍മ്മാണ നിയന്ത്രണ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഷഫീര്‍ സേട്ട് ഇരുപത്തിയഞ്ചോളം ചിത്രങ്ങളുടെ നിര്‍മ്മാണ ചുമതല വഹിച്ചിട്ടുണ്ട്.