ലൂസിഫര്‍ കോപ്പിയടിയോ ? മുരളി ഗോപിക്കെതിരെ ആരോപണം

ലൂസിഫറിന്റെ തിരക്കഥ തന്റെതാണെന്ന സംശയവുമായി യുവാവ്. ബിനോയ് കെ സുദേവന്‍ എന്ന വ്യക്തിയാണ് ഒരിക്കല്‍ മുരളി ഗോപിയുമായി സിനിമയുടെ കഥ പറഞ്ഞിരുന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്. മുരളി ഗോപിയുമായി ചാറ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് ഫെസ്ബുക്കില്‍ പോസ്റ്റിട്ടത്. മുരളി ഗോപി ലൂസിഫറിന്റെ തിരക്കഥ എഴുതി തുടങ്ങുന്നതിന് മുമ്പ് താന്‍ തന്റെ മനസ്സിലുള്ള ഒരു സിനിമയെപറ്റി മുരളിഗോപിയോട് ഫെസ്ബുക്കിലൂടെ പറഞ്ഞിരുന്നെന്നും തന്റെ സിനിമയുടെ ത്രെഡും നായകന്റെ കഥാപാത്രവും,എന്താണ് ഈ സിനിമയിലൂടെ പറയാന്‍ ഉദ്ദ്യേശിക്കുന്നതെന്ന കാര്യവും വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. പക്ഷെ അന്ന് താന്‍ ലൂസിഫറിനെ പറ്റി കേട്ടിരുന്നില്ലെന്നും അതൊരു രാഷ്ട്രീയ സിനിമയാണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും ബിനോയ് പറഞ്ഞു. ലൂസിഫറിനെക്കുറിച്ച് പ്രിത്വിരാജും മോഹന്‍ ലാലും സംസാരിക്കുന്നത് താന്‍ യൂട്യൂബില്‍ കണ്ടെന്നും താന്‍ പറഞ്ഞ അതെ തീം വെച്ച് തന്നെയാണ് ലൂസിഫറിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. അതായത് എന്റെ കഥയിലെ നായകന്‍ തന്നെയാണ് ലൂസിഫറില്‍ മോഹന്‍ലാല്‍ ചെയ്യാന്‍ പോകുന്ന കാരക്ടറെന്ന് തനിക്കപ്പോള്‍ മനസ്സിലായെന്നും ഫേസ്ബുക്കിലൂടെ ബിനോയ് ആരോപിക്കുന്നു.കഥ ഏത് തരം സീനുകളിലൂടെയാണ് അവതിരിപ്പിക്കുന്നതെന്ന് പറഞ്ഞിട്ടില്ല കഥയിലല്ല കാര്യം അത് എങ്ങനെ അവതരിപ്പിക്കുന്നു എന്നതിലാണ് കാര്യമെന്നും യുവാവ് പറയുന്നു.

ബിനോയ് കെ സുദേവന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം