പൃഥ്വി വാക്ക് പാലിച്ചു : ലൂസിഫറിന്റെ തെലുങ്ക് ട്രെയ്‌ലര്‍ പുറത്ത്..

വാക്ക് പാലിക്കുന്ന ശീലം തന്നെയാണ് പൃഥ്വിയെന്ന സംവിധായകനെ വ്യത്യസ്തനാക്കുന്നത്. അതിനുദാഹരണമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന ലൂസിഫറിന്റെ തെലുങ്ക് ട്രെയ്‌ലര്‍.. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ ലൂസിഫറിന്റെ തെലുങ്ക് പതിപ്പിനായി ഒരു ആരാധകന്‍ പൃഥ്വിയോട് ആവശ്യപ്പെട്ടിരുന്നു. മോഹന്‍ ലാലിന് തെലുങ്ക് സിനിമയില്‍ ഒരുപാട് ആരാധകരുണ്ടെന്നും ചിത്രം തെലുങ്കില്‍ മികച്ച വിജയം നേടുമെന്നുമാണ് പൃഥ്വിയോട് ആരാധകന്‍ പറഞ്ഞത്. ചിത്രം ഉടനുണ്ടാകും എന്ന് പൃഥ്വി പറഞ്ഞപ്പോള്‍ ഇത്രവേഗം എന്ന് ആരാധകന്‍ പോലും കരുതിയിട്ടുണ്ടാവില്ല. ചിത്രത്തിന്റെ ട്രെയ്‌ലര്‍ വാക്ക് കൊടുത്തതിന് തൊട്ടടുത്ത ദിവസത്തില്‍ തന്നെ പൃഥ്വി വാക്ക് പാലിക്കുകയായിരുന്നു. അടുത്ത് തന്നെ തെലുങ്ക് റിലീസ് ഉണ്ടാകുമെന്ന് വ്യക്തമാക്കി ട്രെയ്ലര്‍ പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍.

മുരളി ഗോപിയുടെതാണ് തിരക്കഥ. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്‌റോയ്, സായ് കുമാര്‍, ബൈജു, സാനിയ ഇയ്യപ്പന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.