ഇത് മോദിയോ..? വിവേക് ഒബ്‌റോയിയോ..?, മേക്കോവര്‍ വീഡിയോ വൈറല്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന പിഎം നരേന്ദ്ര മോദി എന്ന ചിത്രത്തിന് വേണ്ടിയുള്ള നടന്‍ വിവേക് ഒബ്രോയിയുടെ മേയ്ക്കിംഗ് വീഡിയോ വൈറലാവുന്നു. വിവേക് ഒബ്‌റോയ് ആണ് ചിത്രത്തില്‍ നരേന്ദ്ര മോദിയായി വേഷമിടുന്നത്. ഒമംഗ് കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മേരി കോം, സരബ്ജിത്ത് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തത് ഒമംഗ് കുമാറാണ്.

മോദിയുടെ 64 വര്‍ഷം നീണ്ട ജീവിതം, ബാല്യം മുതല്‍ തന്നെ ചിത്രത്തില്‍ കാണിക്കുന്നുണ്ട്. സുരേഷ് ഒബ്‌റോയ്, സന്ദീപ് സിംഗ്, ആനന്ദ് പണ്ഡിറ്റ്, എന്നിവര്‍ ചേര്‍ന്ന് ലെജന്‍ഡ് ഗ്ലോബല്‍ സ്റ്റുഡിയോ, ആനന്ദ് പണ്ഡിറ്റ് മോഷന്‍ പിക്‌ച്ചേഴ്‌സ് എന്നിവയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് പിഎം നരേന്ദ്ര മോദി.

വിവേക് ഒബ്രോയ്ക്ക് പുറമെ, സുരേഷ് ഒബ്രോയ്, ബര്‍ഖ സെന്‍ഗുപ്ത, പ്രശാന്ത് നാരായണന്‍, ദര്‍ശന്‍ കുമാര്‍, ബൊമ്മന്‍ ഇറാനി, സറീന വഹാബ്, മനോജ് ജോഷി, അഞ്ജന്‍ ശ്രീവാസ്തവ, കരണ്‍ പട്ടേല്‍, അക്ഷത് ആര്‍ സുജ്‌ല എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ഏപ്രില്‍ 5ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.