ഇനി കുടുക്കു സോങ്ങിന്റെ കംപ്ലീറ്റ് വേര്‍ഷന്‍ കേള്‍ക്കാം…! ലൗ ആക്ഷന്‍ ഡ്രാമയിലെ ജ്യൂക്ബോക്സ് പുറത്തിറങ്ങി..

നിവിന്‍ പോളി-നയന്‍താര താരജോഡിയില്‍ ധ്യാന്‍ ശ്രീനിവാസന്‍ ഒരുക്കുന്ന ലൗ ആക്ഷന്‍ ഡ്രാമയിലെ ഗാനങ്ങളുടെ ജ്യൂക്ബോക്സ് പുറത്തിറങ്ങി. ഷാന്‍ റഹ്മാന്‍ ഈണം നല്‍കിയ ചിത്രത്തിലെ ഏഴ് ഗാനങ്ങളുടെ ജ്യൂക്ബോക്സ് ആണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഏറെ വൈറാലായ കുടുക്ക് സോങ്ങിന്റെയും ഫുള്‍ വേര്‍ഷന്‍ ജൂക്‌ബോക്‌സിലൂടെ ആസ്വദിക്കാം..

”വരൂ ആസ്വദിക്കൂ ഷാന്‍ റഹ്മാന്‍ അണിയിച്ചൊരുക്കിയ പ്രേമം സംഘട്ടനം നാടകത്തിന്റെ നല്ല ഇമ്പമുള്ള പാട്ടുകള്‍..” എന്ന ക്യാപ്ഷനോടെയാണ് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ അജു വര്‍ഗീസ് ഗാനങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൗ ആക്ഷന്‍ ഡ്രാമ. ഫണ്‍ടാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം നാളെ തിയേറ്ററുകളുലെത്താനിരിക്കുകയാണ്.