ലൊക്കേഷനില്‍ ക്രിക്കറ്റ് കളിച്ച് സംവിധായകനും നായികമാരും-വീഡിയോ കാണാം..

തന്റെ ഏറ്റവും പുതിയ ചിത്രമായ ധമാക്കയുടെ സെറ്റിലെ രസകരമായ വീഡിയോ പങ്കുവെച്ച് സംവിധായകന്‍ ഒമര്‍ലുലു. ഷൂട്ടിംഗിനിടയില്‍ സംവിധായകനും നായികമാരും ക്രിക്കറ്റ് കളിക്കുന്ന വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. ഒമര്‍ ലുലുവാണ് പന്തെറിയുന്നത്. ബാറ്റിങ്ങ് നിക്കി ഗില്‍റാണിയും വിക്കറ്റ് കീപ്പിങ്ങ് നേഹാ സക്‌സേനയുമാണ്.

View this post on Instagram

@nikkigalrani x @nehasaxenaofficial 😂😂

A post shared by OMAR LULU (@omar_lulu_) on

ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ ബാലതാരമായി എത്തിയ അരുണ്‍ നായക വേഷം ചെയ്യുന്ന ചിത്രമാണിത്. ഇവരെക്കൂടാതെ മുകേഷ്, ഉര്‍വശി, സാബു മോന്‍ എന്നിവരും വേഷമിടുന്നുണ്ട്. ചിത്രത്തിന്റെ നിര്‍മ്മാതാവ് എം.കെ. നാസര്‍ ആണ്. ക്യാമറ സിനോജ് പി അയ്യപ്പന്‍, തിരക്കഥ, സംഭാഷണം സാരംഗ് ജയപ്രകാശ്, വേണു ഓ. വി. കിരണ്‍ ലാല്‍ എന്നിവര്‍. ഗോപി സുന്ദര്‍ ആണ് സംഗീതം.