ലൗ ആക്ഷന്‍ ഡ്രാമയുടെ പുതിയ ഷെഡ്യൂള്‍ തുടങ്ങി

ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ ലൗ ആക്ഷന്‍ ഡ്രാമ’യുടെ പുതിയ ഷെഡ്യൂള്‍ തുടങ്ങി. നിവിന്‍ പോളിയാണ് ചിത്രത്തിലെ നായകന്‍. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് നായിക. നയന്‍താര മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തില്‍ എത്തുന്നുവെന്നതും ചിത്രത്തിന്റെ സവിശേഷതയാണ്.

ശ്രീനിവാസന്‍ ചിത്രമായ വടക്കുനോക്കിയന്ത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ പേരാണ് ഇതിലെ നായകനും നായികയ്ക്കും നല്‍കിയിട്ടുള്ളത്. നിവിനിന്റെ കഥാപാത്രത്തിനും വടക്കുനോക്കിയന്ത്രവുമായി ചെറിയ സാമ്യമുണ്ട്. അജു വര്‍ഗീസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലൗ ആക്ഷന്‍ ഡ്രാമയുടെ സാറ്റലൈറ്റ് അവകാശം വന്‍ തുകയ്ക്ക് ഏഷ്യാനെറ്റ് സ്വന്തമാക്കിയിട്ടുണ്ട്.

ശ്രീനിവാസന്‍,അജുവര്‍ഗീസ്, രണ്‍ജിപണിക്കര്‍, ജൂഡ് ആന്റണി, ബിജു സോപാനം, ധന്യ ബാലകൃഷ്ണന്‍,സുന്ദര്‍രാമു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.