“വെള്ളം കുടിക്കാൻ അനുവാദമില്ലായിരുന്നു, അത്രയൊക്കെ കഷ്ടപെട്ടിട്ടും സിനിമ പരാജയപ്പെട്ടപ്പോൾ വേദന തോന്നി”; വിജയ് ദേവരകൊണ്ട

','

' ); } ?>

ലൈഗർ’ എന്ന ചിത്രത്തിനായി താൻ അനുഭവിച്ച കഠിനവും ആരോഗ്യകരമല്ലാത്തതുമായ ഡയറ്റ് രീതികളെക്കുറിച്ച് വെളിപ്പെടുത്തി നടൻ വിജയ് ദേവരകൊണ്ട. ഷൂട്ടിംഗിന് മുന്നോടിയായി ദിവസേന വെറും 300 മില്ലിലിറ്റർ വെള്ളം മാത്രം കുടിച്ചും, ചിത്രീകരണത്തിന് തൊട്ടുമുമ്പുള്ള 10 മണിക്കൂർ വെള്ളം പൂർണ്ണമായി ഒഴിവാക്കി ഐസ് ക്യൂബ് നക്കിയുമാണ് അഭിനയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. രണബാലി എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കടുത്ത നിർജ്ജലീകരണം കാരണം ഉറക്കത്തിൽ പോലും വെള്ളത്തെക്കുറിച്ച് മാത്രമാണ് ചിന്തിച്ചിരുന്നതെന്നും, ഇടയ്ക്ക് അസ്വസ്ഥത മൂലം തണുത്ത കരിക്കിൻ വെള്ളം ആവശ്യപ്പെട്ടിരുന്നതായും താരം ഓർത്തെടുത്തു.

സ്വന്തം സർവ്വസ്വവും നൽകി ഇത്രയധികം കഷ്ടപ്പെട്ടിട്ടും ചിത്രം ബോക്സോഫീസിൽ പരാജയപ്പെട്ടത് കടുത്ത വേദന ഉണ്ടാക്കിയെന്നും വിജയ് കൂട്ടിച്ചേർത്തു. അതേസമയം, പുതിയ ചിത്രമായ രണബാലിക്കും ശരീരമാറ്റം വരുത്തിയിട്ടുണ്ടെങ്കിലും ലൈഗറിനെപ്പോലെ അപകടകരമായ രീതികളല്ല അതിനായി പിന്തുടർന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പുരി ജഗന്നാഥ് സംവിധാനം ചെയ്ത ലൈഗർ 125 കോടി രൂപ ചെലവിലാണ് നിർമ്മിച്ചതെങ്കിലും തിയേറ്ററുകളിൽ വലിയ പരാജയമായിരുന്നു.

ഈ ചിത്രത്തിൽ തെരുവുകളിൽ നിന്ന് അന്താരാഷ്ട്ര തലത്തിലേക്ക് ഉയർന്നുവരുന്ന ഒരു മിക്സഡ് മാർഷ്യൽ ആർട്സ് (MMA) പോരാളിയുടെ കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിച്ചത്.

വിജയ്‌യുടെ വാക്കുകൾ

ചിത്രീകരണത്തിന് മുന്നോടിയായി കുടിക്കുന്ന വെള്ളത്തിന്റെ അളവ് ക്രമേണ കുറച്ചിരുന്നു. ദിവസേന വെറും 300 മില്ലിലിറ്റർ വെള്ളം മാത്രം കുടിച്ചിരുന്ന ഘട്ടങ്ങൾ വരെ ഉണ്ടായിരുന്നു. ഷൂട്ടിംഗിന് തൊട്ടുമുമ്പുള്ള അവസാന 10 മണിക്കൂറുകളിൽ വെള്ളം കുടിക്കുന്നതിന് പൂർണ്ണമായ വിലക്കുണ്ടായിരുന്നു. ആ സമയങ്ങളിൽ വെള്ളത്തിന് പകരം ഐസ് ക്യൂബ് നക്കുക മാത്രമാണ് ചെയ്തിരുന്നത്. ഓരോ നിമിഷവും വെള്ളത്തിനായി ശരീരം കൊതിക്കുന്ന അവസ്ഥയിലായിരുന്നു.

ഞാൻ ആ ഐസ് ക്യൂബ് നക്കുമ്പോൾ എനിക്ക് വെള്ളം കുടിക്കാൻ അനുവാദമില്ലായിരുന്നു. വെള്ളത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടാണ് ഞാൻ ഉറങ്ങിയിരുന്നത്. ‘എനിക്ക് ഇങ്ങനെ പ്രവർത്തിക്കാൻ കഴിയില്ല’ എന്ന് ഞാൻ കരുതി ഞാൻ അവരോട് നാലുലിറ്റർ തണുത്ത ഇളനീർ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. എനിക്ക് ഭക്ഷണമായിരുന്നില്ല വേണ്ടിയിരുന്നത്, തണുത്ത കരിക്കിൻ വെള്ളമായിരുന്നു… മൂന്ന് മണിക്കൂറിനു ശേഷം ഞാൻ വീണ്ടും അസ്വസ്ഥനാവുകയും തണുത്ത കരിക്കിൻ വെള്ളം കൊണ്ടുവരാൻ എന്റെ ടീമിനോട് ആവശ്യപ്പെടുകയും ചെയ്യും… അതിനുശേഷവും സിനിമ വിജയിക്കാതെ വരുമ്പോൾ അത്

പുരി ജഗന്നാഥ് സംവിധാനം ചെയ്ത ‘ലൈഗർ’ വിജയ് ദേവരകൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായിരുന്നു. അനന്യ പാണ്ഡെ നായികയായ ഈ ചിത്രത്തിൽ രമ്യാ കൃഷ്ണൻ, റോണിത് റോയ് എന്നിവരും ബോക്സിംഗ് താരം മൈക്ക് ടൈസൺ അതിഥി വേഷത്തിലും എത്തിയിരുന്നു. ഹിന്ദിയിലും തെലുങ്കിലുമായി ഒരേസമയം നിർമ്മിച്ച ഈ ചിത്രം 125 കോടി രൂപ ബജറ്റിലാണ് ഒരുക്കിയത്. എന്നാൽ തിയേറ്ററുകളിൽ വലിയ പരാജയമായി മാറിയ ചിത്രം വെറും 60 കോടി രൂപ മാത്രമാണ് നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *