‘ലിയോ’ കണ്ടു, ഉദയനിധിയുടെ റിവ്യു എത്തി…

','

' ); } ?>

ലോകേഷ് കനകരാജ് -വിജയ് കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ലിയോ’ സിനിമ കണ്ട് നടനും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. ”ദളപതി അണ്ണാ ലിയോ, ലോകേഷ് അത്യുഗ്രന്‍ ഫിലിം മേക്കിങ്, അനിരുദ്ധിന്റെ സംഗീതം, അന്‍പറിവ് മാസ്റ്ററിന്റെ ആക്ഷന്‍. എല്ലാ ആശംസകളും.”ഇങ്ങനെയായിരുന്നു ഉദയനിധിയുടെ ട്വീറ്റ്. ട്വീറ്റിന്റെ അവസാനം എല്‍സിയുവിന്റെ ഹാഷ് ടാഗ് കൂടി കണ്ടതോടെ ആരാധകര്‍ക്ക് ഇരട്ടി ആവേശമായി.

കഴിഞ്ഞ ദിവസം നടന്ന പ്രത്യേക പ്രദര്‍ശനത്തിലാണ് ഉദയനിധി സിനിമ കണ്ടത്. നേരത്തെ ലോകേഷ് സംവിധാനം ചെയ്ത വിക്രം സിനിമ വിതരണത്തിനെടുത്തത് ഉദയനിധിയുടെ റെഡ് ജയന്റ് സിനിമാസ് ആയിരുന്നു,

ഒക്ടോബര്‍ 19ന് പുറത്തിറങ്ങുന്ന ‘ലിയോ’ തമിഴ് ബോക്‌സ്ഓഫിസില്‍ ചരിത്രമെഴുതും എന്നു തന്നെയാണ് വിജയ് ആരാധകരുടെ വിശ്വാസം. മാസ്റ്ററിനു ശേഷം വിജയ്യും ലോകേഷും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.