കൊവിഡ് പോസിറ്റിവ് അല്ല… വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടി ലെന

യുകെയിലേക്ക് ഇംഗ്ലീഷ് സിനിമയുടെ ചിത്രീകരണത്തിനായി പോയ നടി ലെനയ്ക്ക് കൊവിഡ് പോസിറ്റിവ് ആണെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് ലെന. തനിയ്ക്ക് കൊവിഡ് അല്ലെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും കൊവിഡ് ടെസ്റ്റിന്റെ ഫലം സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ടുകൊണ്ടു താരം പറഞ്ഞു.

ഞാൻ നടി ലെന- എനിക്ക് കൊവിഡ് പോസിറ്റീവ്( UK Strain) ആണെന്നും ബാംഗ്ലൂരിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചി ക്കുകയും ചെയ്തുവെന്ന് വിവിധ ഓൺ‌ലൈൻ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഒരു വാർത്ത പ്രചരിക്കുന്നു. ഇത് തീർത്തും വ്യാജമാണ്, ഞാൻ യുകെയിൽ നിന്ന് വന്നത് നെഗറ്റീവ് ആർ‌ടി‌പി‌സി‌ആർ പരിശോധന ഫലവുമായിട്ടാണ് . നിലവിലെ കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി യുകെയിൽ നിന്ന് വരുന്ന യാത്രക്കാർക്ക് നടത്തുന്ന genome sequencing ടെസ്റ്റ് , പരിശോധനാ ഫലത്തിനായി കാത്തിരിക്കുന്നു. ഇപ്പോൾ ബാംഗ്ലൂർ Hospitalil ക്വാറന്റൈനിൽ കഴിയുകയാണ് . ഞാൻ കൊവിഡ് പോസിറ്റീവ് ആണെന്ന് മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്യുന്നു. ദയവായി ഈ വാർത്ത പങ്കിടരുത്. ഞാൻ ഇവിടെ സുരക്ഷിതയാണ് നിങ്ങളുടെ ആശങ്കയ്ക്കും പ്രാർത്ഥനയ്ക്കും നന്ദി.സ്നേഹപൂർവ്വം , ലെന. എന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു.