‘ദ പ്രീസ്റ്റ് ‘ടീസര്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയും ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ ദ പ്രീസ്റ്റി’ന്റെ ടീസര്‍ പുറത്തുവിട്ടു.ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ‘ദ പ്രീസ്റ്റ്’ ഒരു ഹൊറര്‍-സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമായിരിക്കും എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ഒരു ക്രിസ്ത്യന്‍ പുരോഹിതനായാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.ചിത്രത്തില്‍ നിഖില വിമലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ബി.ഉണ്ണിക്കൃഷ്ണന്‍, ആന്റോ ജോസഫ്,വി എന്‍ ബാബു എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദീപു പ്രദീപ്, ശ്യം മേനോന്‍ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.