കഥ പറയാനാണ്, കല്യാണം വിളിക്കാനല്ല!, രണ്ട് മാസമായി വിളിച്ചിട്ടും ഫോൺ എടുക്കുന്നില്ല; നടൻ ഷറഫുദ്ദീനെതിരെ പരസ്യ അമർഷവുമായി സംവിധായകൻ ഒമർ ലുലു

','

' ); } ?>

സംവിധായകൻ ഒമർ ലുലുവും നടൻ ഷറഫുദ്ദീനും തമ്മിൽ പുതിയ സിനിമയുടെ ചർച്ചകളെ ചൊല്ലി സോഷ്യൽ മീഡിയയിൽ തർക്കം. രണ്ട് മാസമായി താൻ വിളിച്ചിട്ട് ഷറഫുദ്ദീൻ ഫോൺ എടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഒമർ ലുലു രംഗത്തെത്തി.

തന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് ഷറഫുദ്ദീനെ നായകനാക്കാൻ സമീപിച്ചെങ്കിലും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവുമില്ലെന്നാണ് ഒമർ ലുലുവിന്റെ പരാതി. പ്രധാനമന്ത്രിയുടെ അപ്പോയിന്റ്മെന്റ് പോലും ലഭിക്കുന്ന രാജ്യത്ത് രണ്ട് മാസമായിട്ടും ഒരു നടനെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് അദ്ദേഹം പരിഹസിച്ചു.

‘ഹാപ്പി വെഡ്ഡിങ്’ എന്ന വിജയചിത്രത്തിന് ശേഷം പത്ത് വർഷത്തോളം കഴിഞ്ഞാണ് ഒമർ ലുലു വീണ്ടും ഷറഫുദ്ദീനുമായി ഒന്നിക്കാൻ ശ്രമിക്കുന്നത്. പുതിയ കഥയുടെ പകുതിയിലധികം എഴുത്ത് പൂർത്തിയായ ശേഷം ഷറഫുദ്ദീനുമായി ബന്ധപ്പെടുകയും, അദ്ദേഹം സ്ക്രിപ്റ്റ് വായിച്ചു നോക്കാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ നിലവിൽ സ്ക്രിപ്റ്റിന്റെ 80 ശതമാനം ജോലികളും പൂർത്തിയായെങ്കിലും, അഭിനേതാവിനെ ഔദ്യോഗികമായി കൺഫോം ചെയ്യാൻ സാധിക്കാത്തതിനാൽ തുടർനടടപടികൾ തടസ്സപ്പെട്ടിരിക്കുകയാണ്.

കഥ പറയാൻ വേണ്ടിയാണ് വിളിക്കുന്നതെന്നും, കല്യാണം വിളിക്കാനല്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഒമർ ലുലു തന്റെ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. വിഷയം ഇതിനോടകം തന്നെ സിനിമാസെറികളിലും സാമൂഹികമാധ്യമങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.

ഒമർലുലുവിന്റെ വാക്കുകൾ;

‘ഞങ്ങൾ ഒന്നിച്ച 100 ദിവസം ഓടിയ ഹാപ്പി വെഡ്ഡിങ് എന്ന സിനിമയ്ക്ക് ശേഷം പത്ത് വർഷം കഴിഞ്ഞു ഞാൻ ഷറഫുദ്ദീനുമായി വർക്ക് ചെയ്തിട്ട്. രണ്ട് പുതിയ പയ്യന്മാർ വന്ന് പറഞ്ഞ കഥ കേട്ടപ്പോൾ, ഈ കഥാപാത്രം ഷറഫ് ചെയ്താൽ നന്നായിരിക്കുമെന്ന് എനിക്ക് തോന്നി. അങ്ങനെ ആറുവർഷത്തിന് ശേഷം ഞാൻ ഷറഫിനെ വിളിച്ചു. കഥയുടെ ഏകദേശം പകുതിയിലധികം എഴുത്ത് പൂർത്തിയായ സമയമായിരുന്നു. സ്‌ക്രിപ്റ്റ് വായിച്ചിട്ട് പറയാമെന്ന് ഷറഫ് പറഞ്ഞു. ഞാൻ ബാക്കി എഴുത്തുമായി മുന്നോട്ടുപോയി. ഇതിനിടക്ക് ഒരു തവണ ഷറഫിനെ വിളിച്ചു കാണാൻ പ്ലാൻ ചെയ്തു, പക്ഷേ ഒന്നും കൂടി സ്ക്രിപ്റ്റ് നന്നാക്കിയിട്ട് കാണാമെന്ന് ഞാൻ വിചാരിച്ചു.

പക്ഷേ, ഇപ്പോൾ സ്‌ക്രിപ്പ്റ്റ് 80% കഴിഞ്ഞു. ഇനി അർട്ടിസ്റ്റിനെ കൺഫോം ചെയ്തു വേണം സ്‌ക്രിപ്പ്റ്റ് പൂർത്തിയാക്കാൻ. എന്നാൽ, ഷറഫ് വിളിച്ചാൽ ഫോൺ എടുക്കുന്നില്ല. രണ്ട് മാസമായി! ഒരു മാസം ശ്രമിച്ചാ പ്രധാനമന്ത്രിയുടെ അപ്പോയിന്റ്മെന്റ് വരെ കിട്ടുന്ന നമ്മുടെ രാജ്യത്ത്…

എന്തായാലും ഷറഫേ, നീ ഫ്രീയാകുമ്പോൾ ഒന്ന് വിളിക്ക്. കഥ പറയാനാണ്, അല്ലാതെ കല്യാണം വിളിക്കാനല്ല.!’

Leave a Reply

Your email address will not be published. Required fields are marked *