അക്ഷയ് കുമാര്‍ ചിത്രം ‘ലക്ഷ്മി’ ഡിസ്‌നി പ്ലസ്‌ ഹോട്ട്സ്റ്റാറിലൂടെ ഇന്ന് പ്രേക്ഷകരില്‍

അക്ഷയ് കുമാര്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ‘ലക്ഷ്മി’ ഇന്ന് രാത്രി 7.05 ന്‌ ഡിസ്‌നിപ്ലസ്‌ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും.രാഘവ ലോറന്‍സ് ആണ് ചിത്രത്തിന്റെ സംവിധാനം.

കാഞ്ചന എന്ന തമിഴ് സിനിമയിലൂടെ ട്രാന്‍സ്ജെന്‍ഡര്‍മാരുടെ വേദനയും പോരാട്ടങ്ങളും അറിയിക്കാന്‍ ആഗ്രഹിച്ചു, ഈ സിനിമയ്ക്ക് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും വളരെയധികം പ്രശംസ ലഭിച്ചു. അതുപോലെ, അക്ഷയ് സര്‍ അതിന്റെ ഹിന്ദി റീമേക്കില്‍ അഭിനയിക്കുമ്പോള്‍, സന്ദേശം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്നും സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് സംവിധായകന്‍ രാഘവ ലോറന്‍സ് ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ,

എന്റെ ഹിന്ദി അരങ്ങേറ്റ മൂവിയായ ലക്ഷ്മി ഇന്ന് രാത്രി 7.05 ന് ഡിസ്‌നിപ്ലസ്‌ഷോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യുന്നു. കാഞ്ചാന എന്ന തമിഴ് സിനിമയിലൂടെ ട്രാന്‍സ്ജെന്‍ഡര്‍മാരുടെ വേദനയും പോരാട്ടങ്ങളും അറിയിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു, ഈ സിനിമയ്ക്ക് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും വളരെയധികം പ്രശംസ ലഭിച്ചു. അതുപോലെ, അക്ഷയ് സര്‍ അതിന്റെ ഹിന്ദി റീമേക്കില്‍ അഭിനയിക്കുമ്പോള്‍, സന്ദേശം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. സാധാരണഗതിയില്‍ അഭിനേതാക്കള്‍ അത്തരം കഠിനമായ വേഷങ്ങള്‍ സ്വീകരിക്കില്ല, എന്നാല്‍ അക്ഷയ് സര്‍ അത്ര നല്ല മനുഷ്യനാണെന്ന് വിശ്വസിക്കുന്നു,മുമ്പ് അദ്ദേഹം ധാരാളം നല്ല സന്ദേശങ്ങള്‍ ചിത്രങ്ങളിലൂടെ നല്‍കിയിട്ടുണ്ട്. ഈ വേഷം സ്വീകരിച്ചതിനും ചെയ്തതിനും അക്ഷയ് സാറിന് എന്റെ പ്രത്യേക നന്ദി. ഈ ചിത്രത്തിന്റെ മുഴുവന്‍ പ്രക്രിയയ്ക്കും കൂടെ നിന്ന എല്ലാ സാങ്കേതിക വിദഗ്ധര്‍ക്കും നന്ദി അറിയിക്കുന്നു..ഇന്ന് രാത്രി 7.05 ന് നിങ്ങൾ എല്ലാവരും സിനിമ കാണുകയും ആസ്വദിക്കുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ ദിവസം ചിത്രത്തിലെ ബാം ബോലെ എന്ന ഗാനത്തിന്റെ വീഡിയോ പുറത്ത് വിട്ടിരുന്നു. വലിയ സ്വീകരണമാണ് ഈ ഗാനത്തിന് ലഭിച്ചത്. അക്ഷയ് കുമാറിനൊപ്പം നൂറു കണക്കിന് ട്രാന്‍സ്‌ജെന്‍ഡര്‍ നര്‍ത്തകരും ഈ ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നു.