ശൈലജ ടീച്ചര്‍ ഇടതുപക്ഷ സര്‍ക്കാറിന്റെ ആരോഗ്യമുള്ള പ്രതിനിധി;ഹരീഷ് പേരടി

ശൈലജ ടീച്ചര്‍ ഒരു വ്യക്തിയല്ല,ഒരു ഇടതുപക്ഷ സര്‍ക്കാറിന്റെ ആശയത്തിന്റെ ആരോഗ്യമുള്ള പ്രതിനിധിയാണെന്ന് നടന്‍ ഹരീഷ് പേരടി.മന്ത്രി കെ കെ ശൈലജ ടീച്ചര്‍ക്ക് വോഗ് മാഗസിന്റെ ‘വുമണ്‍ ഓഫ് ദ ഇയര്‍’ ആദരം ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് താരത്തിന്റെ പോസ്റ്റ് .

ടീച്ചര്‍ വോഗ് മാഗസിന്റെ ‘ വുമണ്‍ ഓഫ് ദി ഇയര്‍’ ആയി മാറുമ്പോള്‍ ഇങ്ങ് തെക്കേയറ്റത്തുള്ള ഇത്തിരി പോന്ന ഒരു ചുകുന്ന ഭൂമിയെ നെഞ്ചോട് ചേര്‍ത്ത് വെച്ച ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ‘ഗവണ്‍മെന്റ് ഫോര്‍ എവര്‍’ ആയി മാറുന്നു എന്നുള്ളതാണ് യാഥാര്‍ത്ഥ്യമെന്നും യാഥാര്‍ത്ഥ്യത്തിന്റെ പാത പിന്‍ത്തുടരുന്ന ടീച്ചര്‍ക്ക് ആശംസകള്‍
എന്നാണ് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.