ഫോട്ടോഷൂട്ടില്‍ തിളങ്ങി നമിത പ്രമോദ്

നമിത പ്രമോദിന്റെ പുതുപുത്തന്‍ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു. മുകള്‍ വേഷത്തില്‍ രവിവര്‍മ്മ ചിത്രങ്ങളിലേതിന് സമാനമായി സര്‍വ്വാഭരണ വിഭൂഷിതയായാണ് താരം സോഷ്യല്‍മീഡിയയിലെത്തിയത്. ഒരു ജ്വല്ലറിക്കായി നടത്തിയ ഫോട്ടോഷൂട്ടാണിതെന്നും താരം വ്യക്തമാക്കുന്നു.

ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വേളാങ്കണ്ണി മാതാവ് എന്ന സീരിയലില്‍ മാതാവിന്റെ വേഷം ചെയ്താണു നമിത അഭിനയലോകത്തേക്ക് വരുന്നത്. തുടര്‍ന്ന് അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തില്‍ റിയ എന്ന കഥാപാത്രമാണൂ സിനിമയില്‍ ആദ്യമായി ചെയ്തത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ കൂടെയാണു ആദ്യമായി നായികാ വേഷം ലഭിച്ചത്. തുടര്‍ന്ന് ദിലീപ്‌ന്റെ നായികയായി സൗണ്ട് തോമയിലും, കുഞ്ചാക്കോയുടെ നായികയായി പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തിലും അഭിനയിച്ചു. മലയാളത്തില്‍ സജീവമായതാരം ലോക്ക്ഡൗണ്‍കാല ഫോട്ടോഷൂട്ടുകളിലൂടെ സമൂഹമാധ്യമങ്ങളിലും സജീവമാണ്.