അപ്പന്റെ താടിയോടൊരു യുദ്ധം

ലോക്ക് ഡൗണ്‍ കാലത്തെ താരങ്ങളുടെ വിശേഷങ്ങളും വര്‍ത്തമാനങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയ്ക്ക് രസമുള്ള കാഴ്ച്ചകളും അവരുടെ യഥാര്‍ത്ഥ ജീവിത അവസ്ഥകളിലേക്കുള്ള കാഴ്ച്ചകള്‍ക്കുമാണ് അവസരമൊരുക്കുന്നത്. വീട്ടിലെ വര്‍ക്ക് ഔട്ട്, അടുക്കള വിശേഷങ്ങള്‍, കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ അങ്ങനെ സിനിമാ പ്രചരണത്തിന് പകരം അത്തരം വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയെ. സംവിധായകന്‍ ലാല്‍ ജോസ് അച്ഛന്റെ താടി ഷേവ് ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തത് നിവരധി പേരാണ് ലൈക്ക് ചെയ്തിട്ടുള്ളത്. പല തരത്തിലുള്ള രസകരമായ കമന്റുകളും ഈ ചിത്രത്തിന് താഴെയെത്തിയിട്ടുണ്ട്. എപ്പോഴും ഒരു സെക്കന്റ് ഓപ്ഷന്‍ നല്ലതാണെന്നാണ് ഒരു കമന്റ്. ആ കമന്റിന് മറുപടിയായി ‘മനസ്സിലായി’ എന്ന ലാല്‍ ജോസിന്റെ മറുപടിയുമെത്തിയിട്ടുണ്ട്.