തമിഴ് ആന്തോളജി ചിത്രം ‘കുട്ടി സ്റ്റോറി’ട്രെയിലര്‍

നാല് സംവിധായകര്‍ ചേര്‍ന്നൊരുക്കുന്ന ആന്തോളജി ‘കുട്ടി സ്റ്റോറി’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. വിജയ് സേതുപതിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. തമിഴില്‍ ഒരുങ്ങുന്ന കുട്ടി സ്റ്റോറി പറയുന്നത് നാല് പ്രണയകഥകളാണ്.

ഗൗതം വസുദേവ് മേനോന്‍, വിജയ്, വെങ്കട് പ്രഭു, നളന്‍ കുമാരസാമി എന്നിവര്‍ ഒരുക്കുന്ന ഹ്രസ്വചിത്രങ്ങള്‍ ചേര്‍ന്നതാണ് ‘കുട്ടി സ്റ്റോറി’. വേല്‍സ് ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഡോ. ഇഷാരി കെ ഗണേഷാണ് നിര്‍മ്മിച്ചിരിക്കുന്നത്.

അമല പോള്‍, ഗൗതം വസുദേവ് മേനോന്‍, മേഘ ആകാശ്, ആര്യ, സാക്ഷി അഗര്‍വാള്‍, വിജയ് സേതുപതി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മനോജ് പരമഹംസ, അര്‍വിന്ദ് കൃഷ്ണ, ശക്തി ശരവണന്‍, എന്‍ ഷണ്‍മുഖ സുന്ദരം എന്നിവരാണ് കുട്ടി സ്റ്റോറിയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രം ഫെബ്രുവരി 12ന് റിലീസ് ചെയ്യും.