കുഞ്ഞു കുഞ്ഞാലി…മരക്കാറിലെ ഗാനമെത്തി

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിന്റെ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലെ കുഞ്ഞു കുഞ്ഞാലി എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ റിലീസ് ചെയ്തു. മോഹന്‍ലാലിന്റെ ഫേസ്ബുക് പേജിലൂടെയാണ് ഗാനം പുറത്തുവിട്ടത്.കെ എസ് ചിത്രയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

തമിഴ്, തെലുങ്കു, കന്നട, ഹിന്ദി എന്നീ ഭാഷകളിലും ഗാനം റിലീസ് ചെയ്തിട്ടുണ്ട്. ഹരി നാരായണന്റെ വരികള്‍ക്ക് റോണി റാഫേലാണ് സംഗീതം നല്‍കിയിരിക്കുന്നത്. കുഞ്ഞാലിയുടെ ചെറുപ്പം കാലത്തെ രംഗങ്ങളുടെ ചിത്രങ്ങളാണ് ലിറിക്കല്‍ വീഡിയോയില്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രണവ് മോഹന്‍ ലാലാണ് കുഞ്ഞാലി മരക്കാറിന്റെ ചെറുപ്പകാലം സിനിമയില്‍ അവതരിപ്പിക്കുന്നത്.

മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.