‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്’ ടീസര്‍ പുറത്തിറങ്ങി

ശരത് ജി മോഹന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തു വിട്ടു.നടന്‍ പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തയ്.യുവനടന്‍ ധീരജ് ഡെന്നിയാണ്ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്.

ഫസ്റ്റ് പേജ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മോനു പഴേടത്ത് ആണ് ‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്’ നിര്‍മ്മിക്കുന്നത്.

ഇന്ദ്രന്‍സ്, നന്ദു, ജോയി മാത്യു, സുധീര്‍ കരമന, അബു സലിം തുടങ്ങി നിരവധി താരനിരതന്നെയുണ്ട് ചിത്രത്തില്‍.