കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ ‘കുരുതി’ ഒരുങ്ങുന്നു

പൃഥ്വിരാജ് മുഖ്യ വേഷത്തിലെത്തുന്ന പുതിയ ചിത്രം ‘കുരുതി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി.പൃഥ്വിരാജ് തന്നെയാണ് പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ എന്ന ടൈറ്റിലോടെയാണ് താരം പോസ്റ്റര്‍ റിലീസ് ചെയ്തത്.നവാഗതനായ മനു വാര്യര്‍ ‘കുരുതി’യുടെ സംവിധായകന്‍.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍ ഒരുക്കുന്ന ഈ ചിത്രത്തില്‍ റോഷന്‍ മാത്യൂ, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠന്‍ ആചാരി,നവാസ്‌ വള്ളിക്കുന്ന്, നെസ്ലൻ, സാഗർ സൂര്യ തുടങ്ങിയ വന്‍താരനിരതന്നെ എത്തുന്നുണ്ട്.

അഭിനന്ദന്‍ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. റഫീഖ് അഹമ്മദ് ഗാനരചന ഒരുക്കുന്ന സിനിമയുടെ സംഗീതം ജേക്സ് ബിജോയ് ആണ്.അനിഷ് പള്ളിയാല്‍ ആണ് കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബര്‍ 9ന് ആരംഭിക്കും.