‘മാസ്റ്റര്‍’ തീയറ്ററില്‍ തന്നെ

ഇളയദളപതി വിജയും മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയും ഒന്നിക്കുന്ന ‘മാസ്റ്റര്‍’ ഒ.ടി.ടി റിലീസിനില്ലെന്ന് അണിയറപ്രവര്‍ത്തകര്‍.ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്റെ കഥയും സംവിധാനവും.ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയാണ് അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്.

ചിത്രത്തിന്റെ അവകാശം വന്‍ തുകയ്ക്ക് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.പ്രമുഖ ഒ.ടി.ടി സേവനദാദാക്കളില്‍ നിന്ന് ഞങ്ങള്‍ക്ക് വാഗ്ദാനം ലഭിച്ചിട്ടുണ്ട്.എന്നാല്‍ തിയറ്ററില്‍ റിലീസ് ചെയ്യണമെന്നത് തന്നെയാണ് ആഗ്രഹം. ഇതിനായി തീയറ്റര്‍ ഉടമകളുടെ എല്ലാ പിന്തുണയും പ്രതീക്ഷിക്കുന്നു- അണിയറ പ്രവര്‍ത്തകര്‍ പ്രതികരിച്ചു.