
പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പായി ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്ന ‘കുറുപ്പ്’ എന്ന ചിത്രത്തില്‍ നായികയായി ബോളിവുഡ് താരം ശോഭിത ധുലിപല എത്തും എന്ന് റിപ്പോര്‍ട്ടുകള്‍. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘മൂത്തോന്‍’ എന്ന ചിത്രത്തില്‍ നിവിന്‍ പോളിയ്‌ക്കൊപ്പം പ്രധാന വേഷത്തില്‍ എത്തിയിരുന്നു ശോഭിത. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ‘രാമന്‍ രാഘവ് 2.0 എന്ന ചിത്രത്തിലൂടെയാണ് ശോഭിത സിനിമയില്‍ എത്തുന്നത്. ഗൂഡാചാരി, മേഡ് ഇന്‍ ഹെവന്‍ എന്നിവയില്‍ അഭിനയിച്ചിട്ടുണ്ട്. ഫെമിന മിസ്സ് ഇന്ത്യയില്‍ പങ്കെടുത്ത ശോഭിത 2013ല്‍ മിസ്ഡ് എര്‍ത്ത് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
വേഫെയറര്‍ ഫിലിംസിന്റെയും എം സ്റ്റാര്‍ ഫിലിംസിന്റെയും ബാനറില്‍ ദുല്‍ഖര്‍ തന്നെയാണ് കുറുപ്പ് നിര്‍മ്മിക്കുന്നത്. ദുല്‍ഖറിന് പുറമെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. നിമിഷ് രവി ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് സുഷിന്‍ ശ്യാം ആണ്.