ജോര്‍ജ് കുട്ടിയും കുടുംബവും ഉടന്‍ എത്തും; ജീത്തു ജോസഫ്

ദൃശ്യം രണ്ടാം ഭാഗത്തിന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ ജീത്തു ജോസഫ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കഴിഞ്ഞെന്നും ഉടന്‍ റിലീസ് ഉണ്ടാകുമെന്നും ജീത്തു തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

ജിത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന ദൃശ്യം 2 ഒ.ടി.ടിയിലൂടെയാണ് റിലീസിനെത്തുന്നത്.ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തില്‍ മുരളി ഗോപി , സായികുമാര്‍, ഗണേഷ് കുമാര്‍ തുടങ്ങിയവരും പ്രധാന വേഷം ചെയ്യുന്നുണ്ട്. ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും നിര്‍മ്മിച്ചിരിക്കുന്നത്.ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം പുറത്തിറങ്ങുക. ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്ന മലയാളത്തിലെ ആദ്യ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് ദൃശ്യം2.