ഓര്‍മ്മകളിലൂടെ ‘കുഞ്ഞെല്‍ദോ’ ഫെയര്‍വെല്‍ ഗാനം

ആസിഫ് അലി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ കുഞ്ഞെല്‍ദോയിലെ ഫെയര്‍വെല്‍ ഗാനം പുറത്തിറങ്ങി. ഇടനാഴിയിലോടിക്കയറും എന്നു തുടങ്ങുന്ന ഗാനത്തില്‍ സ്‌കൂളിലെ ഫെയര്‍വെല്‍ ദിന കാഴ്ചകളാണ് അവതരിപ്പിക്കുന്നത്. അശ്വതി ശ്രീകാന്താണ് മനോഹരമായ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്. ഷാന്‍ റഹ്മാന്റേതാണ് സംഗീതം. ശ്രീജിഷ് ചോലയിലാണ് പാട്ട് ആലപിച്ചിരിക്കുന്നത്.

ആസിഫ് അലിയുടെ വ്യത്യസ്ത ഗെറ്റപ്പുകളുമായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആര്‍ജെ മാത്തുക്കുട്ടിയാണ്. മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞെല്‍ദോ. സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസനുമുണ്ട്.