ആരാധകരുടെ മനം കവര്‍ന്ന് സല്‍മാന്‍ ഖാന്‍; വീഡിയോ

ബോളിവുഡ് താരം സല്‍മാന്‍ ഖാനും സഹോദരി അര്‍പിത ഖാന്റെ മകള്‍ ആയാത് ശര്‍മ്മയും ഒന്നിച്ചുള്ള മനോഹരമായ വീഡിയോ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നു. മൂന്നു മാസം പ്രായമുള്ള അയാതിനൊപ്പം കളിക്കുകയും ഉമ്മ വെയ്ക്കുകയും ചെയ്യുന്ന സല്‍മാന്‍ ഖാനെ വീഡിയോയില്‍ കാണാം.

View this post on Instagram

We love you Mamu @beingsalmankhan

A post shared by Arpita Khan Sharma (@arpitakhansharma) on

സല്‍മാന്റെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 27 ന് തന്നെയായിരുന്നു അര്‍പിത ഖാനും ആയുഷ് ശര്‍മ്മയ്ക്കും ഒരു പെണ്‍കുട്ടി ജനിച്ചത്. 2014 ലാണ് അര്‍പിതയും നടന്‍ ആയുഷ് ശര്‍മ്മയും വിവാഹിതരാകുന്നത്. ആയാതിന് മൂന്നു വയസുള്ള അഹില്‍ എന്നൊരു സഹോദരന്‍കൂടിയുണ്ട്.