ഖല്‍ബിലേക്ക് ആലപ്പുഴക്കാര്‍ക്ക് ക്ഷണം

ഖല്‍ബ് എന്ന ഷെയിന്‍ നിഗംസാജിദ് യഹിയ ചിത്രത്തിലേക്ക് താരങ്ങളെ ക്ഷണിച്ച് ഷെയിന്‍ നിഗം. തനിക്കൊരു നായിക, സുഹൃത്തുക്കള്‍ കലിപ്പ്, ടീം എന്നിവരെയാണ് വേണ്ടതെന്നും, ആലപ്പുഴക്കാരാണെങ്കില്‍ പൊളിയായെന്നും താരം പറയുന്നു. സിനിമപ്രാന്തന്‍ പ്രൊഡക്ഷന്‍സും അര്‍ജുന്‍ അമരാവതി ക്രീയേഷന്‍സും ചേര്‍ന്നൊരുക്കുന്ന ചിത്രമാണ് ഖല്‍ബ്. പൂര്‍ണ്ണമായും ആലപ്പുഴയില്‍ ഒരുക്കുന്ന സിനിമക്ക് സംഗീതം നല്‍കിയിരിക്കുന്നത് പ്രകാശ് അലക്‌സ്, വിമല്‍ നാസര്‍, റെനീഷ് ബഷീര്‍, നിഹാല്‍ എന്നിവര്‍ ചേര്‍ന്നാണ്. സോഷ്യല്‍ മീഡിയയിലൂടെ വളരെ മനോഹരമായ വീഡിയോ ഒരുക്കിയാണ് ഷെയിന്‍ താരങ്ങളെ ക്ഷണിക്കുന്നത്.

പ്രണയ ചിത്രമായി ഒരുങ്ങുന്ന ഖല്‍ബില്‍ സിദ്ധിഖ്, സൈജു കുറുപ്പ്, മുത്തുമണി, ബിനീഷ് കോടിയേരി തുടങ്ങിയവര്‍ ആണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഗാനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള സിനിമയുടെ തിരക്കഥ ഒരുക്കുന്നത് സാജിദ് യഹിയയും സുഹൈല്‍ കോയയും ചേര്‍ന്നാണ്. ‘ജാതിക്ക തോട്ടം’ എന്ന ഒറ്റ ഗാനം കൊണ്ട് ശ്രദ്ധ നേടിയ വ്യക്തിയാണ് സുഹൈല്‍ കോയ. പ്രണയത്തിനൊപ്പം ആക്ഷനും പ്രാധാന്യം നല്‍കി ഒരുക്കുന്ന സിനിമ ഒരു ഇമോഷണല്‍ ഡ്രാമയാണെന്നാണ് സൂചന.