’14 വര്‍ഷത്തെ വിവാഹ ജീവിതം. ജീവപര്യന്തം പോലും 14 വര്‍ഷം മാത്രമെ ഉള്ളൂ’ വൈറലായി ചാക്കോച്ചന്റെ കുറിപ്പ്

ഫാസിലിന്റെ അനിയത്തിപ്രാവിലൂടെ വന്ന് പ്രേക്ഷക ഹൃദയം കവര്‍ന്ന താരമാണ് കുഞ്ചാക്കോ ബോബന്‍. ചാക്കോച്ചന്റെ ജീവിത സഖിയായി പ്രിയ എത്തിയിട്ട് ഇന്ന് 14 വര്‍ഷം പൂര്‍ത്തിയാവുകയാണ്. 2005 ഏപ്രില്‍ രണ്ടിനാണ് ഇരുവരും വിവാഹിതരായത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് തന്റെ പതിനാലാം വിവാഹ വാര്‍ഷികത്തെക്കുറിച്ച് താരം പോസ്റ്റ് ചെയ്ത കുറിപ്പാണ്. നര്‍മ്മത്തിലൂടെയാണ് ചാക്കോച്ചന്‍ തന്റെ വിവാഹ വാര്‍ഷിക വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്.

’14 വര്‍ഷത്തെ വിവാഹ ജീവിതം. ജീവപര്യന്തം പോലും 14 വര്‍ഷം മാത്രമെ ഉള്ളൂ’ എന്നാണ് ചാക്കോച്ചന്‍ കുറിച്ചത്. തമാശ കലര്‍ത്തി വിവാഹ വാര്‍ഷിക വാര്‍ത്ത അറിയിച്ചെങ്കിലും പ്രിയ ആണ് തന്റെ ജീവിതം എക്‌സ്ട്രാ ഓര്‍ഡിനറി ആക്കിയതെന്നാണ് താരത്തിന്റെ വാക്കുകള്‍. ഇത്തവണത്തെ വിവാഹ വാര്‍ഷികം ഇരുവര്‍ക്കും സ്‌പെഷലാണെന്ന് പറഞ്ഞ ചാക്കോച്ചന്‍ ആരാധകരുടെ പ്രാര്‍ത്ഥനകള്‍ക്കും സ്‌നേഹത്തിനും നന്ദി പറയാനും മറന്നില്ല.